ചെങ്ങന്നൂർ: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ കിഴക്കേനട സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് കെട്ടിടത്തിൽ പച്ചക്കറി വിപണി (കോ ഓപ് മാർട്ട് വെജ് ഫ്രഷ് ) ആരംഭിച്ചു. പച്ചക്കറി ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് ബാങ്ക് പ്രസിഡണ്ട് അഡ്വ.ജി പ്രേംലാൽ അറിയിച്ചു.