തിരുവല്ല: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്ളാസ്റ്റിക് നിരോധനവും മാലിന്യ നിർമ്മാർജ്ജനവും കർശനമായി നടപ്പാക്കുകയും പ്രകൃതിയെ ഹനിക്കാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ മാത്രമേ നടപ്പാക്കുകയുള്ളെന്നും വാഗ്‌ദാനം നൽകുന്ന സ്ഥാനാർത്ഥികൾക്ക് മാത്രം യൂണിവേഴ്‌സൽ സർവീസ് എൻവിയോൺമെന്റൽ അസോസിയേഷൻ (യൂസി) അംഗങ്ങളും കുടുബാംഗങ്ങളും വോട്ടു ചെയ്യുവാൻ ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അസോസിയേഷൻ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന എന്റെ മരം പദ്ധതി പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ലാ എസ്.സി.എസ് സ്‌കൂൾ അങ്കണത്തിൽ പേരാൽ നട്ട് ഹെഡ്മിസ്ട്രസ് ഗീതു ജോർജ് നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് വി.ജി.വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡൻറ് രാജു നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു. അംഗങ്ങളായ അനീഷ് പൊടിയാടി, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.