തിരുവല്ല: കൊവിഡ് 19 സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിലുള്ള മുഖാമുഖം 10ന് രാവിലെ 11ന് നടക്കും. പ്രായപരിധി 40 വയസ്. യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും പകർപ്പും ബയോഡാറ്റയും അപേക്ഷയും ഹാജരാക്കണം. യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച ഡയാലിസിസ് ടെക്‌നീഷ്യൻ ഡിപ്ലോമ/ ബിരുദം. ഡയാലിസിസ് യൂണിറ്റിൽ ഒരുവർഷത്തെ പരിചയം.