തിരുവല്ല: പൊതുമരാമത്ത് തിരുവല്ല റോഡ്‌സ് ഡിവിഷനിലെ നിർമ്മാണം പുരോഗമിക്കുന്ന ചക്രശാലക്കടവ് - കല്ലുങ്കൽ - ഇരമല്ലിക്കര റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരുമാസത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാതകളിലൂടെ കടന്നുപോകണമെന്ന് പൊതുമരാമത്ത് അസി.എക്സി.എൻജിനീയർ അറിയിച്ചു.