തിരുവല്ല: കൊവിഡിനെ തുടർന്ന് നിറുത്തലാക്കിയ തിരുവല്ല -ബാംഗ്ലൂർ അന്തർ സംസ്ഥാന ബസ് സർവീസ് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് അടിയന്തരമായി പുന:രാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) യുണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി കെ.ആർ.രാജീവ് കുമാർ, പ്രസിഡന്റ് സജു ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.