പത്തനംതിട്ട ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷൻ എൻ ഡി എ കൺവെൻഷൻ ബി.ജെ.പി ദേശീയ സമിതി അംഗം പി കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ ജി കുറുപ് അദ്ധ്യക്ഷത വഹിച്ചു.റാന്നി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ. ബോബി കാക്കനാപ്പള്ളിൽ,കോഴഞ്ചേരി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ഓമന ദിവാകരൻ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി എ വി. ശിവ പ്രസാദ്,ബി.ജെ.പി ദേശീയ കൗൺസിൽ അംഗം . വി. എൻ. ഉണ്ണി, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് . കെ. പദ്മകുമാർ, ടി. ആർ. അജിത് കുമാർ, വിജയകുമാർ മണിപ്പുഴ, ബിന്ദു പ്രസാദ്, വിനോദ് തിരുമൂലപുരം, അഭിലാഷ് ഓമല്ലൂർ, വിനോദ് മന്ദിരം തുടങ്ങിയവർ സംസാരിച്ചു.