കോന്നി: കേരള പഞ്ചായത്ത് രാജ് ആക്ട് 232, 233 വകുപ്പുകൾ പ്രകാരം പഞ്ചായത്തിന്റെ നിയമാനുസരണമുള്ള അനുമതിപത്രം / ലൈസൻസ് ഇല്ലാതെ ഏതെങ്കിലും സ്ഥാപനം നടത്തുകയോ മറ്റ് ബിസിനസുകൾ നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്തു പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ വ്യാപാരവ്യവസായ സ്ഥാപനങ്ങളും ഡിസംബർ 31ന് മുമ്പായി 2020-21 വർഷത്തേക്കുള്ള അപേക്ഷ സമർപ്പിച്ച് ലൈസൻസ് വാങ്ങി നിയമനടപടികളിൽ നിന്ന് ഒഴിവാകണം.