കൊട്ടിയം: മയ്യനാട് ചന്തമുക്ക് ധവളക്കുഴി റോഡിന്റെ ഉദ്‌ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ തീരദേശന റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.34 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. എം. നൗഷാദ് എം.എൽ.എ ശിലാഫലകം പ്രകാശനം ചെയ്തു. മയ്യനാട് ഗ്രാമ പഞ്ചായത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ എം. നാസർ, ഹലീമ, സെക്രട്ടറി സജീവ് മാമ്പറ എന്നിവർ സംസാരിച്ചു.