ഓടനാവട്ടം: സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ തത്ക്ഷണം മരിച്ചു. വേങ്ങൂർ മഹേഷ് ഭവനിൽ എസ്. മോഹനനാണ് (61) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന ജയിംസ് ബാബുവിനെ (ബോബച്ചൻ) പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടയിൽ എസ്.എൻ.ഡി.പി യോഗം ശാഖാ മന്ദിരത്തിന് സമീപം ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം.
കെട്ടിട നിർമ്മാണ കോൺട്രാക്ടറായ മോഹനൻ പെരുമ്പുഴയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ഓടനാവട്ടത്ത് നിന്ന് നല്ലിലയിലേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്.
ഭാര്യ: സാറാമ്മ. മക്കൾ: മഹേഷ്, മനോജ് (ഇരുവരും വിദേശം). സംസ്കാരം പിന്നീട്. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു.