alappad
നിർദ്ദിഷ്ട മത്സ്യ ലേല വിപണന ഓർഡിനൻസ് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദിഷ്ട ഓർഡിനൻസ് പുറം കടലിൽ ഒഴുക്കി പ്രതിഷേധിക്കുന്നു

ഓച്ചിറ: നിർദ്ദിഷ്ട മത്സ്യ ലേല വിപണന ഓർഡിനൻസ് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ വള്ളങ്ങളിൽ പുറം കടലിലെത്തി ഓർഡിനൻസ് അറബിക്കടലിൽ ഒഴുക്കി പ്രതിഷേധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം തുടർച്ചയായി മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നും സർക്കാർ ഓർഡിനൻസ് പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സജിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, വി. സാഗർ, ആർ. ബേബി, ഷീബാ ബാബു, എസ്. സുഹാസിനി, എൽ.കെ. ചന്ദ്രബോസ്, ആർ. രാജപ്രിയൻ, ജി. സീമോൻ, ജീവൻ വള്ളിക്കാവ്, ടി. ഷൈമ, സി. ബേബി, ടി. പ്രേമചന്ദ്രൻ, എസ്. ബിനു, കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.