ഓച്ചിറ: ക്ലാപ്പന പഞ്ചായത്ത് ഒാഫീസിന് മുൻവശത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനിമാക്സ് ലൈറ്റിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹനൻ, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് അംഗം വരവിള മനേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സുരേഷ് താനുവേലി, പി.കെ. മോഹനൻ, സജീവ് ഓണമ്പള്ളിൽ, ഷറഫ് എന്നിവർ സംസാരിച്ചു.