കരുനാഗപ്പള്ളി: തീരദേശ മേഖലയിലെ സ്കൂളുകളുടെ വികസനത്തിനായി സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 1.75 കോടി രൂപ ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റി നിർമ്മിക്കുന്ന കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി തറക്കില്ലിട്ടു. ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ. ബിനുമോൻ, ബി. പ്രിയകുമാർ പറയകടവ്, കരയോഗം വൈസ് പ്രസിഡന്റ് ഹർഷൻ, പി.ടി.എ പ്രസിഡന്റ് വിനു വി. അപ്പൻ, ഹെഡ്മിസ്ട്രസ് എസ്.ജെ. മുംതാസ്, പ്രിൻസിപ്പൽ ജയാ സോമൻ എന്നിവർ പങ്കെടുത്തു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, എൽ.എസ്.എസ്, യു.എസ്.എസ് എന്നീ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരങ്ങൾ നൽകി.