തേവലക്കര: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഇക്കൊല്ലത്തെ കൗമുദി ടീച്ചർ പുരസ്കാരം നാടകകൃത്ത് മണിലാലിന് നൽകി. അദ്ധ്യാപക കലാസാഹിതി വർഷം തോറും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി അവാർഡ് നൽകാറുണ്ട്. നാടക മേഖലയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്താണ് മണിലാലിന് അവാർഡ് നൽകിയത്. തേവലക്കരയിലെ വീട്ടിൽവെച്ച് വിരമിച്ച മുൻ കളക്ടർ അർജുനൻ 10001 രൂപയും പ്രശസ്തി പത്രവും മണിലാലിന് കൈമാറി. ചടങ്ങിനോടനുബന്ധിച്ച് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശങ്കരമംഗലം സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ദിവ്യയെയും അദരിച്ചു. കുരീപ്പുഴ ഫ്രാൻസിസ്, വിജയകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.