ചവറ: പിണറായി സർക്കാർ സ്വർണക്കടത്ത്, മയക്കുമരുന്ന് മാഫിയയെ സഹായിക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് തേവലക്കര നോർത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ചെയർമാൻ മോഹൻ കോയിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഐ. അനസ് ,കോണിൽ രാജേഷ്, മുംതാസ്, ബാദുഷ, കളത്തിൽ വേണു, അമീർ, അബ്ദുൽ കരീം, കൃഷ്ണപിള്ള, നസീർ, പ്രതീപ് എന്നിവർ സംസാരിച്ചു.