photo
കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് കെ.എസ് പുരം വാർഡിൽ നിർമ്മിച്ച ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് കെ.എസ് പുരം വാർഡിൽ നിർമ്മിച്ച ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എച്ച്.എ. സലാം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി. സുധർമ്മ, ഷെർളി ശ്രീകുമാർ, ഗ്രാമ പഞ്ചായത്തംഗം ഗീതാ തമ്പി, പി. ഉണ്ണി, യൂസഫ്, എ.ഇ. ആനന്ദ്, മെഡിക്കൽ ഓഫീസർ ധന്യ ചന്ദ്രൻ എന്നിവർ സംസാരിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രി കെട്ടിടം നിർമ്മിച്ചത്.