കൊല്ലം: മലയാള ഐക്യവേദി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഭാഷാപ്രതിഭ പുരസ്കാരം ഡോ. വി.എസ്. ഇടയ്ക്കിടത്തിന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ സമ്മാനിച്ചു. കൊല്ലം എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അടുതല ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കോട്ടാത്തല ശ്രീകുമാർ അവാർഡ് നിർണയരേഖ അവതരണവും നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറിയും സാഹിത്യ അക്കാഡമി എക്സി. അംഗവുമായ ഡോ. സി. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എസ്. അജയകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സിനിലാൽ, യു. അനിൽകുമാർ, ജയപ്രസാദ്, എൽ.കെ. ദാസൻ എന്നിവർ സംസാരിച്ചു.