pho
ഐക്കരക്കോണം പബ്ലിക്ക് ലൈബ്രറിയിൽ സംഘടിപ്പിച്ച പരിപാടികൾ പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ലൈബ്രറി പ്രസിഡന്റ് എ.കെ.രഘു, സെക്രട്ടറി ബി.ചന്ദ്രബാബു തുടങ്ങിയവർ സമീപം

പുനലൂർ: ഐക്കരക്കോണം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സാഹിത്യമേഖലയിലെ പ്രമുഖരുടെ ഫോട്ടോ സമർപ്പണവും പുസ്തക വർഗീകരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടന ചടങ്ങും സംഘടിപ്പിച്ചു. ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് എ.കെ.രഘുവിൻെറ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടികൾ പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. കൗൺസിൽ താലൂക്ക് പ്രസിഡന്റ് ലിനു ജമാൽ, വാർഡ് കൗൺസിലർ എസ്.സുബിരാജ്, ലൈബ്രറി കമ്മിറ്റി സെക്രട്ടറി ബി.ചന്ദ്രബാബു,ഷീല മധുസൂദനൻ, ശാന്തകുമാരി, ഉഷാകുമാരി ,ലിൻസി തുടങ്ങിയവർ സംസാരിച്ചു.