youth-congress
കേരളത്തിന്റെ വികസനം പടവലങ്ങ പോലെ കീഴ്പ്പോട്ടാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതീകാത്മക പ്രതിഷേധം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിന്റെ വികസനം പടവലങ്ങ പോലെ താഴോട്ടാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി പടവലങ്ങയുമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പടവലങ്ങ അയച്ചുകൊടുക്കുകയും ചെയ്തു.

എൽ.ഡി.എഫ് ജനവിരുദ്ധ മുന്നണിയായി മാറിയെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു. പി.എസ്.സിയെ നോക്കുകുത്തിയാക്കി മൂന്ന് ലക്ഷത്തോളം ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിച്ചു. വാളയാറിലെ അമ്മ നീതിക്കായി പോരാടുന്നത് ഇന്നാട്ടിലെ കുട്ടികൾക്കും സ്ത്രീകൾക്കും പരിരക്ഷ നഷ്ടപ്പെട്ടതിനാലാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ സാങ്കേതമായി മാറിയെന്നും വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.
യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. കൗശിക് ദാസ്, നവാസ് റഷാദി, ഒ.ബി. രാജേഷ്, ഹർഷാദ് മുതിരപ്പറമ്പ്, ശരത് കടപ്പാക്കട, മുബാറക് മുസ്തഫ, അജു ചിന്നക്കട, സച്ചിൻ പ്രതാപ് തുടങ്ങിയവർ സംസാരിച്ചു.