covidd

കൊല്ലം: ജില്ലയിൽ 711 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരോരുത്തർ വീതം വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 704 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേർക്ക് കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല.

പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീർ (72), ചവറ സ്വദേശി യേശുദാസൻ (74), പരവൂർ സ്വദേശി ഭാസ്കരൻപിള്ള (83), കൊല്ലം സ്വദേശികളായ രവീന്ദ്രൻ (63), ജെറാവസ് (65) എന്നിവരുടെ മരണകാരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 838 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 6,481 ആയി.