police
police

പുനലൂർ: രാത്രികാല പരിശോധനകൾക്ക് ഇറങ്ങിയ പുനലൂരിലെ പൊലിസ് ജീപ്പിന് നേരെ മദ്യപാനികൾ കല്ലെറിഞ്ഞു.ശനിയാഴ്ച രാത്രി 11മണിയോടെ പുനലൂർ റെയിൽവേ സ്റ്റേഷന് മുൻ ഭാഗത്തെ മുസാവരികുന്നിന് സമീപത്തായിരുന്നു സംഭവം. പൊലിസ് ജീപ്പിന് കല്ലെറിഞ്ഞ വിവരം അന്വേഷിക്കാനെത്തിയ പുനലൂർ ഡി.വൈ.എസ്.പി അനിൽദാസ് സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെയും കല്ലേറുണ്ടായി. കഞ്ചാവും മദ്യവും വിൽപ്പനയും വ്യാപകമായ മുസാരികുന്നിന് സമീപത്ത് മദ്യപാനികളുടെ ശല്യം അന്വേഷിക്കാനെത്തിയ പൊലീസ് ജീപ്പിന് നേരെയാണ് സാമൂഹ്യവിരുദ്ധ സംഘം കല്ലെറിഞ്ഞത്.സമീപത്തെ റെയിൽവേ ട്രാക്കിൽ നിന്നാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പുനലൂർ പൊലിസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് ഡി.വൈ.എസ്.പി സ്ഥലത്തെത്തിയത്. എന്നാൽ സ്ഥലത്തെത്തിയ ഡി.വൈ.എസ്.പിയുടെ ജീപ്പിന് മുകളിലേയ്ക്കും കല്ലേറുണ്ടായി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡി.വൈ.എസ്.പി.അനിൽദാസ് അറിയിച്ചു.