bdjs
ബി.ഡി.ജെ.എസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ നിൽപ്പ് സമരം ജില്ലാ അദ്ധ്യക്ഷ വനജാ വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ നിൽപ്പ് സമരം ജില്ലാ അദ്ധ്യക്ഷ വനജാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീമുരുകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജുകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ മോനിഷ, പെരുമ്പുഴ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.