കൊട്ടിയം: മയ്യനാട് റെയിൽവേ സ്റ്റേഷൻ സംരക്ഷണാർത്ഥം നടന്നുവരുന്ന പ്രതിഷേധ പരിപാടികൾക്ക് പിന്തുണയുമായി വെൺപാലക്കര ശാരദാവിലാസിനി ഗ്രന്ഥശാലയും. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മയ്യനാട് റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. മയ്യനാട് റെയിൽവേ സ്റ്റേഷനിൽ വേണാട് അടക്കമുള്ള എക്സ്‌പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, റോഡ് ഗതാഗതം ദുരിതത്തിലാക്കുന്ന ഇന്റർമീഡിയറ്റ് ബ്ലോക്ക് സിഗ്നൽ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി നടന്നുവരുന്ന ജനകീയ സമരങ്ങൾക്ക് പരിഹാരം കാണാത്ത റെയിൽവേ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി.
ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എൻ. ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ. സലിൽ കുമാർ, ലൈബ്രറി കൗൺസിൽ മയ്യനാട് നേതൃസമിതി കൺവീനർ എസ്. ശശിധരൻപിള്ള, റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ. നജിമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല ജോ. സെക്രട്ടറി സജിത് നന്ദി പറഞ്ഞു.