പാരിപ്പള്ളി: കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസിന്റെ നേതൃത്വത്തിൽ കഥകളി നടൻ തോന്നയ്ക്കൽ പീതാംബരനെ ആദരിച്ചു. ആറ് പതിറ്റാണ്ടായി കഥകളി രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന കലാകാരനെ അദ്ദേഹത്തിന്റെ കൊട്ടിയത്തെ വീട്ടിലെത്തിയാണ് കേഡറ്റുകൾ ആദരിച്ചത്. കൊല്ലം ക്രൈംബ്രാഞ്ച് എ.സി.പിയും എസ്.പി.സി ഡി.എൻ.ഒയുമായ അഭിലാഷ് പൊന്നാട അണിയിച്ചു. എ.ഡി.എൻ.ഒ അനിൽ കുമാർ, പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ, നോവലിസ്റ്റും ചിത്രകാരിയുമായ രമണിക്കുട്ടിഅമ്മ, സി.പി.ഒ സുഭാഷ് ബാബു, എ.സി.പി.ഒ ബിന്ദു, അദ്ധ്യാപകരായ വിമൽ കുമാർ, അലുമ്‌നി കേഡറ്റ് ഗോപിക തുടങ്ങിയവർ പങ്കെടുത്തു.