ഭൂപ്രകൃതി കൊണ്ട് വ്യത്യസ്തമാണ് സൊകോത്ര ദ്വീപ്. ആഫ്രിക്കയിലെ സൊമാലിയൻ തീരത്തോട് അടുത്ത് കിടക്കുന്ന ഈ ദ്വീപ് അത്ഭുതപ്പെടുത്തുന്ന സസ്യ-ജന്തു ജാലങ്ങളുടെ ആവാസ മേഖലയാണ് .
4 ദ്വീപുകൾ കൂടി ചേർന്നതാണ് സൊകോത്ര. ഇന്ത്യൻ വംശജർ അടക്കം 60, 000 പേർ താമസിക്കുന്നുണ്ട് ദ്വീപിൽ. ഭൂമിയിൽ മറ്റൊരിടത്തും കാണാൻ സാധിക്കാത്ത വിധം വ്യത്യസ്തമായ സസ്യജാലങ്ങളുടെ സമ്പന്നതയാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. 825 ഓളം അപൂർവ സസ്യങ്ങളാണ് സൊകോത്രയിലുള്ളത്. ഇതിൽ മൂന്നിലൊന്നും ഇവിടെയല്ലാതെ മറ്റൊരിടത്തും കാണാൻ സാധിക്കുകയുമില്ല. ജീവജാലങ്ങളിലും ഈ സവിശേഷതയുണ്ട്. 90 ശതമാനം ഉരഗവർഗങ്ങളും ഭൂമിയിൽ മറ്റൊരിടത്തും ഇല്ലാത്തവയാണ്. തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഞണ്ട്, കൊഞ്ച്, മത്സ്യങ്ങൾ എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല.
ഡ്രാഗൺസ് ബ്ലഡ്ഡ്രാ സീനസിന്നബാരിയാണ് സൊകോത്രയിലെ ഏറ്റവും ആകർഷകമായ വൃക്ഷം. ഒരു വലിയ കുടയുടെ രൂപമാണ് ഈ വൃക്ഷത്തിന്. ഇതിന്റെ ചുവന്ന നിറത്തിലുള്ള നീര് വ്യാളിയുടെ രക്തമാണെന്നായിരുന്നു നാട്ടുകാരുടെ പണ്ടത്തെവിശ്വാസം. മരുന്നിനും വസ്ത്രങ്ങളിൽ നിറം പിടിപ്പിക്കാനും ഈ വൃക്ഷത്തിന്റെ നീര് ഉപയോഗിച്ചിരുന്നു. ഇന്നും പെയിന്റും വാർണിഷുമായി ഇത് ഉപയോഗിക്കുന്നു. ഡെസെർട്ട് റോസാണ് മറ്റൊന്ന്. ഉയരം കുറഞ്ഞ വണ്ണമുള്ള തടിയിൽ കടുത്ത റോസ് നിറത്തിലുള്ള പൂക്കൾ നിറയും. മണ്ണിന്റെ പോലും ആവശ്യമില്ലാതെ നേരിട്ട് പാറയിൽ വേരുകൾ ഇറക്കി പറ്റിപ്പിടിച്ചു വളരുന്ന ഡോർ സ്റ്റെ നിയ ജൈജാസിന്റെ അപൂർവ്വ കാഴ്ചയും സൊകോത്രയിൽ മാത്രമാണുള്ളത്. സൊകോ ത്രയിൽ വെള്ളരിക്കയുണ്ടാകുന്നത് ഭീമാകാരമായ മരത്തിലാണ്. വെള്ളം ശേഖരിച്ചു വയ്ക്കാനായി വണ്ണമുള്ള തടിയാണ് ഇവിടത്തെ വൃക്ഷങ്ങൾക്ക്. കുറഞ്ഞ നിരക്കിലുള്ള പ്രത്യുൽപാദനം ഈ വൃക്ഷങ്ങളുടെ നിലനില്പിന് തന്നെ ഭീഷണിയാകുന്നുണ്ടത്രേ.
കടുത്ത ചൂടും വരൾച്ചയുമാണിവിടെ. മണൽ നിറഞ്ഞ ബീച്ചുകളും ചുണ്ണാമ്പുകല്ല് അടിഞ്ഞ തീരപ്രദേശത്ത് വൻ കുന്നുകളും രൂപം കൊണ്ടിരിക്കുന്നു. പലയിടത്തും 1500 മീറ്ററിൽ അധികമാണ് ഉയരം. എകദേശം 2000 വർഷങ്ങൾക്ക് മുൻമ്പാണ് സൊ കോ ത്രയിൽ മനുഷ്യവാസം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 50,000 ഓളം പേരാണ് ഇന്ന് ഇവിടെ താമസിക്കുന്നത് മത്സ്യ ബന്ധനവും മൃഗപരിപാലനവും കൃഷിയുമാണ് പ്രധാന ഉപജീവന മാർഗങ്ങൾ യുനെസ്‌കോ സൊ കോ ത്രയെ ലോകപ്രകൃതിദത്ത പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.