പരവൂർ: പൂതക്കുളത്ത് നിർമ്മാണം പൂർത്തിയായ ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. പൂതക്കുളം ഗ്രാമ പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ അഞ്ച് സെന്റ് വസ്തുവിൽ 18 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൂതക്കുളം ഗ്രാമ പഞ്ചയത്തിന്റെ വികസനരേഖ,സി.ഡി എന്നിവയുടെ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ഗ്രാമ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി. ജോയ്, വി. അശോകൻപിള്ള, ജി.എസ്. ശ്രീരശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ആശാദേവി, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ, ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ടി.ആർ. മായ തുടങ്ങിയവർ സംസാരിച്ചു.