aiyf
പുനലൂരിൽ നടന്ന എഐവൈഎഫ് യുവജന കൂട്ടായ്മ സംസ്ഥാന പ്രസിഡൻറ് അഡ്വ: ആർ.സജിലാൽ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: ലോകത്തിനും രാജ്യത്തിനും മാതൃകയായ ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബി.ജെ.പിയുമായി കൈകോർത്തിരിക്കുകയാണെന്ന് എ .ഐ .വൈ .എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ പറഞ്ഞു.ഐക്യകേരളത്തിന്റെ ഹൃദയപക്ഷമാവുക, ഇടതുപക്ഷത്തിന്റെ കരുത്താവുക എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളമുള്ള മണ്ഡലം കേന്ദ്രങ്ങളിൽ കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച യുവജന കൂട്ടായ്മയുടെ ഭാഗമായി പുനലൂരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനലൂർ ജോർജ് ആശാൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ എ .ഐ .വൈ .എഫ് മണ്ഡലം പ്രസിഡന്റ് എസ്.ശ്രീരാജ് അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന കമ്മിറ്റി അംഗം വി.എസ് പ്രവീൺ കുമാർ, മണ്ഡലം സെക്രട്ടറി ഐ.മൻസൂർ, എസ്.ശരത്, രാഹുൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.