devassom
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ജീവനക്കാരെ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ കരുനാഗപ്പള്ളി ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു

ഓച്ചിറ: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കരുനാഗപ്പള്ളി ഗ്രൂപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരെ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ കരുനാഗപ്പള്ളി ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഓച്ചിറ ദേവസ്വത്തിൽ നടന്ന ചടങ്ങ് ദേവസ്വം ബോർഡ് അംഗം കെ. എസ്. രവി ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ആർ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് പിരിഞ്ഞ ജീവനക്കാരെ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി. എൻ. രാമൻ, സംസ്ഥാന ജനറൽ

സെക്രട്ടറി ജി. വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് ആദരിച്ചു. ചടങ്ങിൽ ഗ്രൂപ്പിലെ ഗ്രൂപ്പിലെ ജീവനക്കാർക്ക് മാസ്ക്കും സാനിറ്റൈസറും വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി സി. ആർ റോബിൻ, എസ്. അരുൺകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. ഹരികുമാർ, ഉദയൻ മുഖത്തല, യൂണിയൻ നേതാക്കളായ എസ്. ആദർശ്, സി. സുരേഷ് ബാബു, ആർ. സുരേഷ് ബാബു, ഷൈജേഷ്, ബിനേഷ്, പെൻഷനേഴ്സ് കോൺഫെഡറേഷൻ നേതാക്കൻമാരായ ശ്രീകുമാർ, അയ്യപ്പരാജ് തുടങ്ങിയവർ സംസാരിച്ചു.