ഓച്ചിറ: തൊഴിലുറപ്പ് തൊഴിലാഴികൾ നിർമ്മിച്ച ഓച്ചിറ ഗ്രാമപഞ്ചായത്ത് മഠത്തിൽക്കാരാണ്മ എട്ടാം വാർഡിലെ തീപ്പുര മുഹമ്മദ്‌കുഞ്ഞ് സ്മാരക 71-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് എൻ. കെ പ്രേമചന്ദ്രൻ എം. പി നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ്കുമാർ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് സ്വാഗതം പറയും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ലത്തീഫ ബീബി, ജില്ലാ പഞ്ചായത്തംഗം അനിൽ കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ , അങ്കണവാടി ടീച്ചർ സരസമ്മ തുടങ്ങിയവർ സംസാരിക്കും. 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടവും ചുറ്റുമതിലും നിർമ്മിച്ചത്.