navas
സോമവിലാസം ചന്തയിൽ സംയടിപ്പിച്ച ഉപവാസ സമരം ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വഞ്ചനാദിനം ആചരിച്ചു. . മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ ഉപവാസ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.സോമവിലാസം ചന്തയിൽ ഡി.സി.സി ജനറൽ സെക്രട്ടറി വൈ .ഷാജഹാൻ ,​ മറ്റ് കേന്ദ്രങ്ങളിൽ നേതാക്കളായ എം.മുസ്തഫ, പി.എം.സെയ്ദ് ,തോമസ് വൈദ്യൻ, ഇടവനശേരി സുരേന്ദ്രൻ, ബിജുമൈനാഗപ്പള്ളി ,എസ്.രഘുകുമാർ, കുറ്റിയിൽ ശ്യാം ,നാദിർഷാ കാരൂർക്കടവ്, അമ്മിണികുട്ടൻ പിള്ള, വൈ. നജിം എന്നിവർ ഉദ്ഘാടനം ചെയ്തു.