nadeshan-55

പ​ന​യം: തെങ്ങുകയറുന്നതിനിടെ തൊഴിലാളി വീണുമരിച്ചു. ചി​റ​യിൽ വീ​ട്ടിൽ ന​ടേ​ശനാണ് (55) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. അയൽവീട്ടിലെ തെങ്ങിൽ തേങ്ങയിടാൻ കയറുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. പരിക്കുകളോടെ നടേശനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ഭാ​ര്യ: ഉ​ഷ. മ​ക്കൾ: ആ​ശ, അ​നിൽ​കു​മാർ. മ​രു​മ​കൻ: മ​ഹേ​ഷ്.