കരുനാഗപ്പള്ളി: കോൺഗ്രസ് 35-ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷവും കൺവെൻഷനും സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ്, മണ്ഡലം പ്രസിഡന്റ് എസ്. ജയകുമാർ, ടി.പി. സലിംകുമാർ, ഷിബു എസ്. തൊടിയൂർ, മുരളീധരൻ പിള്ള, ശിവാനന്ദൻ, നിയാസ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.