covid

553 പേർക്ക് രോഗമുക്തി

കൊല്ലം: ജില്ലയിൽ ഇന്നലെ 350 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 342 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തൻകുളങ്ങര സ്വദേശി സുന്ദരേശൻ (65), പെരുമ്പുഴ സ്വദേശി സോമൻ (81), കൊല്ലം സ്വദേശിനി അഞ്ജന അജയൻ (21) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് 553 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുട എണ്ണം 6277 ആയി.