m
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ സാമ്പത്തിക സംവരണ ഉത്തരവ് കത്തിച്ചു കൊണ്ട് പ്രതിഷേധിക്കുന്നു

കടയ്ക്കൽ : സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പ്രതിഷേധിച്ചു. കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ വനിതാ സംഘം, യൂത്ത് മൂവ്മെന്റ് പ്രവർത്തകരെ ഉൾപ്പെടുത്തി യൂണിയനിൽ വച്ച് സാമ്പത്തിക സംവരണ ഉത്തരവ് കത്തിച്ചുകൊണ്ടാണ് പ്രതിഷേധ സമരം നടത്തിയത് .യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ് വീഡിയോ കോൺഫറൻസ് വഴി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.കെ ശശാങ്കൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി കെ.രാഹുൽ രാജ്. ,​ ജില്ലാ കമ്മിറ്റി അംഗം അരുൺ, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് വിമൽ രാജ്, യൂണിയൻ കൗൺസിലർമാരായ പാങ്ങലുകാട് ശശിധരൻ, വിജയൻ കോട്ടപ്പുറം, വനിതാ സംഘം സെക്രട്ടറി മാധുരി , വനിതാ സംഘം വൈസ് പ്രസിഡന്റ് സ്നേഹലത, കടയ്ക്കൽ ശാഖാ പ്രസിഡന്റ് വിശ്വംഭരൻ, കടയ്ക്കൽ ശാഖാ സെക്രട്ടറി രാജൻ, ചിറവൂർ ശാഖാ അംഗം സുധാകരൻ, ദർപ്പക്കാട് ശാഖാ അംഗം അശ്വതി, ഈയ്യക്കോട് ശാഖാ അംഗം രമണി, കാര്യം ശാഖാ അംഗം സന്ധ്യ , കൊച്ചാലുംമൂട് യൂത്ത് മൂവ്മെന്റ് പ്രവർത്തകരായ അമൽ , ശങ്കർ എന്നിവർ പങ്കെടുത്തു.