x

വിതരണോദ്ഘാടനം നവംബർ മൂന്നിന്

കൊല്ലം : കടൽക്ഷോഭത്തിൽ മത്സ്യബന്ധനോപാധികൾ നഷ്ടപ്പെട്ട 163 മത്സ്യത്തൊഴിലാളികൾക്ക് മൂന്നിന് 2.88 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് നടക്കുന്ന വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി ജി. സുധാകരൻ, മന്ത്രി ടി.എം. തോമസ് ഐസക് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കടൽ സുരക്ഷാ സ്‌ക്വാഡ് പരിശീലനം പൂർത്തിയാക്കിയ ഒമ്പത് മറൈൻ ജില്ലകളിലെ 300 മത്സ്യത്തൊഴിലാളി യുവാക്കൾക്ക് സുരക്ഷാ ഉപകരണങ്ങളും യൂണിഫോമും വിതരണം ചെയ്യും.

യാനവും മറ്റുപകരണങ്ങളും പൂർണമായും നഷ്ടപ്പെട 21 തൊഴിലാളികൾക്ക് 48,92,577 രൂപ

ഭാഗികമായി നഷ്ടം സംഭവിച്ച 142 തൊഴിലാളികൾക്ക് 2,40,71,408 രൂപ

1. തിരുവനന്തപുരത്തെ 28 മത്സ്യത്തൊഴിലാളികൾക്ക്: 8,57,928 രൂപ

2. കൊല്ലത്തെ 12 തൊഴിലാളികൾക്ക്: 13,79,773 രൂപ

3. ആലപ്പുഴയിലെ 22 തൊഴിലാളികൾക്ക് 10,35,568 രൂപ

4. എറണാകുളത്തെ ഒരു തൊഴിലാളിക്ക് 70,000 രൂപ

5. തൃശൂരിലെ മൂന്ന് തൊഴിലാളികൾക്ക് 1,76,345 രൂപ

6. മലപ്പുറത്തെ 2 തൊഴിലാളികൾക്ക് 28,61,279 രൂപ

7. കോഴിക്കോട്ടെ 73 തൊഴിലാളികൾക്ക് 16,56,27,38 രൂപ

8. കണ്ണൂരിലെ ഒരു തൊഴിലാളിക്ക് 7,000 രൂപ

9. കാസർകോട്ടെ രണ്ട് തൊഴിലാളികൾക്ക് 7,25,000 രൂപ