പത്തനാപുരം : എസ് .എൻ. ഡി. പിയോഗം പത്തനാപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഫിസിന് മുൻപിൽ സംവരണ സംരക്ഷണ പ്രതിജ്ഞ എടുത്തു. യൂണിയൻ സെക്രട്ടറി ബി. ബിജു, യോഗം ബോർഡ് മെമ്പർ എം.എം.രാജേന്ദ്രൻ, കൗൺസിലർമാരായ ജി.ആനന്ദൻ, വി.ജെ.ഹരിലാൽ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു.വി.ആമ്പാടി, കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, എൻ.ഡി.മധു, വനിതാസംഘം യൂണിയൻ ഭാരവാഹികളായ ദീപ ജയൻ, പത്മരവീന്ദ്രൻ, യുത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായ അനിൽകുമാർ, പ്രതിൻ കടയ്ക്കാമൺ , പ്രകാശ്കുമാർ, അമ്പാടി പിറവന്തൂർ എന്നിവർ നേതൃത്വം നൽകി.