sn
പുനലൂർ യൂണിയനിൽ സംഘടിപ്പിച്ച പ്രതിഷേധ ദിനാചരണം യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ,വനിതസംഘം യൂണിയൻ പ്രസിഡൻറ് ഷീലമധുസൂദനൻ തുടങ്ങിയവർ സമീപം.

പുനലൂർ: സാമ്പത്തിക സംവരണത്തിലൂടെ സാമുദായിക സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയനിലും യൂണിയൻ അതിർത്തിയിലെ ശാഖ യോഗങ്ങളിലും സംഘടിപ്പിച്ച പ്രതിഷേധ ദിനാചരണങ്ങളിൽ നൂറ് കണക്കിന് ശ്രീനാരായണീയർ അണിചേർന്നു. യൂണിയൻ അതിർത്തിയിലെ ഐക്കരക്കോണം, കക്കോട്,ശാസ്താംകോണം, നെല്ലിപ്പള്ളി, കലയനാട്,വാളക്കോട്, മാത്ര, ചാലിയക്കര, പ്ലാച്ചേരി, ഇടമൺ പടിഞ്ഞാറ്,ഇടമൺ കിഴക്ക്, ഇടമൺ-34, ആനപെട്ടകോങ്കൽ, ഉറുകുന്ന്, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്, പ്ലാത്തറ, വിളക്കുവെട്ടം, മണിയാർ, അഷ്ടമംഗലം,ഇളമ്പൽ, എരിച്ചിക്കൽ,കരവാളൂർ തുടങ്ങിയ നിരവധി ശാഖയോഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധ ദിനാചരണം സംഘടിപ്പിച്ചത്. പുനലൂർ യൂണിയനിൽ സംഘടിപ്പിച്ച പരിപാടികൾ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ എൻ.സതീഷ്‌കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡൻറ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, യൂത്ത് മൂവ്മെന്റ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി.അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. നെല്ലിപ്പള്ളി ശാഖയിൽ നടന്ന പരിപാടി ശാഖാ സെക്രട്ടറി സി.വി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഹരിലാൽ, മുൻ സെക്രട്ടറി തുളസീധരൻ, ശരത്ത്, അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.ആര്യങ്കാവ് ശാഖയിൽ നടന്ന പ്രതിഷേധം ശാഖാ പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി കെ.കെ.സരസൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലത പ്രദീപ്, വിജയശ്രീ, വിജേഷ് തുടങ്ങിയവർ പങ്കെടുത്തു. ഇടമൺ-34ശാഖയിൽ സംഘടിപ്പിച്ച സമരം ശാഖ പ്രസിഡന്റ് ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എസ്.സജി, യൂണിയൻ പ്രതിനിധി അനീഷ് ഇടത്തറപച്ച,കമ്മിറ്റി അംഗങ്ങളായ ധനീഷ്, ജിബു, തുളസീ തുടങ്ങിയവർ സംസാരിച്ചു.