 
കൊല്ലം: പൂർവികരുടെ ത്യാഗോജ്ജല പോരാട്ടത്തിലൂടെയാണ് ഭരണഘടനയിൽ അധഃസ്ഥിത പിന്നാക്ക ജനവിഭാഗങ്ങൾക്ക് അധികാര പങ്കാളിത്തം ഉറപ്പിക്കുന്ന സാമുദായിക സംവരണം വ്യവസ്ഥ ചെയ്തിട്ടുള്ളതെന്നും ഇതിനെ തുരങ്കം വയ്ക്കുന്ന സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്നും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ പറഞ്ഞു. ഡോ. പല്പുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം യൂണിയൻ ഓഫീസ് അങ്കണത്തിൽ നടന്ന അവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. മഹിമാ അശോകൻ, ആനേപ്പിൽ എ.ഡി. രമേഷ്, അനിൽ മുത്തോടം, രഞ്ജിത്ത് രവീന്ദ്രൻ, ബി. പ്രതാപൻ, അഡ്വ. എസ്. ഷേണാജി, ഇരവിപുരം സജീവൻ, പുണർതം പ്രതീപ്, ഓമനക്കുട്ടൻ, ജി.ഡി. രാഖേഷ്, ജി. രാജ്മോഹൻ, പ്രമോദ് കണ്ണൻ, ഡോ. എസ്. സുലേഖ, ഷീലാ നളിനാക്ഷൻ, ഡോ. ദയാനന്ദൻ, തംബുരു ബാബുരാജ്, ചന്തു, ഹരി ഇരവിപുരം, അഭിലാഷ്, ധനപാലൻ, വിനുരാജ് അവകാശദിന പ്രതിജ്ഞ ചൊല്ലി.
വനിതാസംഘം, യൂത്ത് മൂവ്മെന്റ്, യൂണിയൻ കൗൺസിൽ അംഗങ്ങൾ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.