thattarkonam
തട്ടാർക്കോണം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡ‌ോ. പി. ബാഹുലേയനെ മുഖത്തല ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ നൗഫിയ ആദരിക്കുന്നു

കൊല്ലം: തട്ടാർക്കോണം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ മുൻ സെക്രട്ടറി ശിവരാമപിള്ളയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ സ്ഥിരനിക്ഷേപമായി നൽകിയ തുകയുടെ പലിശ വിനിയോഗിച്ച് നൽകിവരാറുള്ള ചികിത്സാ ധനസഹായത്തിന്റെ വിതരണം നടന്നു. മികച്ച ക്ഷീരകർഷകനുള്ള അവാർഡ് പേരൂർ തടത്തിൽ വീട്ടിൽ സുരേന്ദ്രന് വാർഡ് മെമ്പർ കെ. അജിത് കുമാർ നൽകി. മുൻ ജീവനക്കാരനായ ജി. രാമചന്ദ്രൻപിള്ളയുടെ സ്മരണാർത്ഥം ഡോ. പി. ബാഹുലേയൻ സ്ഥിര നിക്ഷേപമായി നൽകിയ തുകയുടെ പലിശ വിനിയോഗിച്ചാണ് ക്ഷീര കർഷകനുള്ള അവാർഡ് വർഷംതോറും നൽകിവരുന്നത്. തൊഴിൽ രംഗത്ത് അൻപത് വർഷം പൂർത്തിയാക്കിയ ഡ‌ോ. പി. ബാഹുലേയനെ മുഖത്തല ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ നൗഫിയ ആദരിച്ചു.