പലതും നടപ്പായില്ലെന്ന് ആരോപണം
കൊല്ലം: കല്ലുവാതുക്കലിന്റെ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന പദ്ധതികൾ പലതും സാർത്ഥകമായ കാലമാണ് കടന്നുപോയത്. പക്ഷെ കാലങ്ങളായി ആഗ്രഹിക്കുന്നത് പലതും നടപ്പായില്ലെന്ന ആരോപണമാണ് മറുവശത്ത്.
കല്ലുവാതുക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് ഇതുവരെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി വിജയിച്ചത് വി. ജയപ്രകാശാണ്. എല്ലാത്തവണയും രണ്ടാം സ്ഥാനത്തെത്തുന്ന യു.ഡി.എഫ് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി സ്ഥാനാർത്ഥി ഗോപകുമാർ രണ്ടാം സ്ഥാനത്തെത്തി. കല്ലുവാതുക്കൽ ഡിവിഷനിൽ ബി.ജെ.പിക്കുണ്ടായ ഈ മുന്നേറ്റം തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
കല്ലുവാതുക്കൽ പഞ്ചായത്തിലും വരിഞ്ഞം ഒഴികെയുള്ള 22 വാർഡുകളിലും ചിറക്കര പഞ്ചായത്തിലെ ചിറക്കര ക്ഷേത്രവും കുളത്തൂർകോണം വാർഡുകളും പൂതക്കുളം പഞ്ചായത്ത് മൊത്തത്തിലും 42 വാർഡും ചേർന്നതാണ് മണ്ഡലം.
ഭരണപക്ഷം
1. 75 ലക്ഷം രൂപ ചെലവിൽ കല്ലുവാതുക്കലിൽ കബഡി ഇൻസ്റ്റിറ്റ്യൂട്ട്
2. പഞ്ചായത്തുകളുമായി ചേർന്നും നേരിട്ടും 33 കുടിവെള്ള പദ്ധതികൾ
3. 15 അങ്കണവാടികൾക്ക് കെട്ടിടം
4. റോഡ് നവീകരണത്തിന് 5.20 കോടി
5. റോഡ് നിർമ്മാണത്തിന് 2.70 കോടി
6. മൂന്ന് സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.25 കോടി
7. വൃദ്ധജനങ്ങൾക്കായി രണ്ട് പകൽ വീടുകൾ- 25 ലക്ഷം
8. കല്ലുവാതുക്കലിൽ ഓപ്പൺ ജിംനേഷ്യം
9. കല്ലുവാതുക്കലിൽ കാർഷിക സംഭരണ വിതരണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അഞ്ച് സ്റ്റാളുകൾ
10. ആറ് ഗ്രന്ഥശാലകൾക്ക് വെളിച്ചം പദ്ധതിയിലൂടെ ലാപ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ
11. 15 സ്പോർട്സ് ക്ലബുകൾക്ക് സ്പോർട്സ് കിറ്റ്
12. വികാലാംഗർക്ക് ട്രൈ സ്കൂട്ടർ
13. സ്വയം തെഴിലിനായി 20 പട്ടികജാതി കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ
14. പൂതക്കുളം പഞ്ചാത്തിൽ കളിപൊയ്ക പാർക്ക്
വി. ജയപ്രകാശ്
ജില്ലാ പഞ്ചായത്ത് അംഗം
പ്രതിപക്ഷം
1. കല്ലുവാതുക്കലെ ഏക സർക്കാർ സ്കൂളിന്റെ അവസ്ഥ പരിതാപകരം
2. കല്ലുവാതുക്കൽ ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി വാങ്ങിയെടുക്കാനായില്ല
3. പല അങ്കണവാടികളും വാടക കെട്ടിടങ്ങളിൽ നരകിക്കുന്നു
4. കാർഷിക ഉല്പദാന രംഗത്ത് ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ല
5. പട്ടികജാതി മേഖലയിൽ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളോ ഗ്രന്ഥശാലകളോ ഇല്ല
6. മെഡിക്കൽ കോളേജിനടുത്ത് പോലും രൂക്ഷമായ കുടിവെള്ള ക്ഷാമം
7. നീന്തൽക്കുളമെന്ന ദീർഘകാല ആവശ്യം നിറവേറിയില്ല
8. ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയില്ല
9. വികസന പദ്ധതികളിൽ പൂതക്കുളത്തെ അവഗണിച്ചു
10. ജില്ലാ പഞ്ചായത്ത് റോഡുകൾ പലതും തകർന്നു
11. കായികരംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ ഇടപെട്ടില്ല
12. ക്ഷേമ പദ്ധതികളിൽ ഇഷ്ടക്കാരെ തിരുകി കയറ്റി
13. പല വികസന പ്രഖ്യാപനങ്ങളും കടലാസിൽ
14. നിർമ്മിച്ചതും നവീകരിച്ചതുമായ റോഡുകൾ മാസങ്ങൾക്കുള്ളിൽ തകർന്നു
പ്രതീഷ്
കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം പ്രസിഡന്റ്