കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമരത്തിന് മുന്നോടിയായി കൊല്ലം ആലുംമൂട് ജംഗ്ഷനിൽ ചേമ്പർ ഒഫ് കോമേഴ്‌സ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്, ഗോൾഡ് മർച്ചന്റ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ധർണ നടത്തി. ചേമ്പർ ഒഫ് കൊമേഴ്സ് അസോ. മുൻ ജില്ലാ ജനറൽ സെക്രട്ടറി എം.എസ്. ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. രമേഷ്‌കുമാർ (ടി.എം.എസ്. മണി) അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നേതാജി ബി. രാജേന്ദ്രൻ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോ. ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എസ്. രാധാകൃഷ്ണൻ, എസ്. രാമാനുജം, ചേമ്പർ ഒഫ് കൊമേഴ്സ് അസോ ട്രഷറർ ആന്റണി റോഡ്രിക്സ്, എം.എച്ച്. നിസാമുദ്ദീൻ, ജെ. വിജയൻ, എസ്. മദൻ, ടി. ശാന്താറാം തുടങ്ങിയവർ സംസാരിച്ചു.