കൊല്ലം: വാളത്തുംഗൽ ഗവ. വി.എച്ച്.എസ്.എസിലെ സ്കൂൾ ഓഡിറ്റോറിയത്തിന്റെയും എസ്.പി.സി യൂണിറ്റിന്റെയും ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിയദർശൻ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിർ ഗിരിജകുമാരി, കൗൺസിലർ സുജ, സ്കൂൾ എച്ച്.എം എ. ജമീലത്ത്, സീനിയർ അസിസ്റ്റന്റ് എം.കെ. പ്രീത, വി.എച്ച്.എസ്.ഇ പ്രതിനിധി ബിനിമോൾ, എസ്.പി.സി എഡിറ്റർ അനിൽകുമാർ, അനീഷ്, ഇരവിപുരം എസ്.ഐ മണിലാൽ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എ.ജി. ജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി.എസ്. റൂബി നന്ദിയും പറഞ്ഞു.