പരവൂർ: തെക്കുഭാഗം ബീച്ചിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 11.30ഓടെയായായിരുന്നു സംഭവം. കാറിലെ യാത്രക്കാരായ പരവൂർ കുറുമണ്ടൽ സ്വദേശികളായ മനു (37), ധനുഷ് (27), ജോസ് (42), ആരതി (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.