gazetted-officers
കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കോടിക്കണക്കിന് രൂപയുടെ ധൂർത്ത് നടത്തുന്ന സർക്കാർ കൊവിഡിന്റെ പേരുപറഞ്ഞ് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആനുകൂല്യങ്ങൾ കവരുകയാണ്. സംസ്ഥാനത്തൊട്ടാകെ കൊവിഡിന്റെ മറവിൽ നടക്കുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിച്ച് ജീവനക്കാർക്ക് അർഹമായ ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം എന്നിവ സമയബന്ധിതമായി നടപ്പിലാക്കണമെന്നും എം.പി പറഞ്ഞു.

യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജന. സെക്രട്ടറി എൻ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എം.ബി. ബിനോയ്, എൻ.ആർ. മനോജ്, സജീവ് മാമ്പറ, എസ്. സജിത്, ശ്രീഹരി, അശോക് കുമാർ, ജോസ് വർഗീസ്, മോഹൻദേവ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡോ. ഷിജു മാത്യു സ്വാഗതവും ട്രഷറർ എം.എസ്. രാകേഷ് നന്ദിയും പറഞ്ഞു.