പുനലൂർ: പുനലൂർ നഗരസഭയെ ബന്ധിപ്പിക്കുന്ന ആറ് സമാന്തര റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ ഓൺലൈനിലൂടെ നിർവഹിച്ചു. തുടർന്ന് മന്ത്രി കെ.രാജു റോഡ് സമർപ്പണം അനാച്ഛാദനം ചെയ്തു.നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ്, ഉപാദ്ധ്യക്ഷ സബീന സുധീർ, കൗൺസിലർമാരായ വി.ഓമനക്കുട്ടൻ, കെ.രാജശേഖരൻ, സുശീല രാധാകൃഷ്ണൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, കെ.ധർമ്മരാജൻ, കെ.കെ.സുരേന്ദ്രൻ, പി.ബാനർജി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ മുന്നോടിയായി നവീകരിച്ച റോഡ് തുടങ്ങുന്ന പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ എത്തിയ മന്ത്രി കെ.രാജു ജനപ്രതിനിധികൾക്കും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും ഒപ്പം മാർക്കറ്റ്, ചൗക്ക റോഡു വഴി സമർപ്പണ യാത്രയായിട്ടാണ് ചെമ്മന്തൂരിലെ സമ്മേളന വേദിയിൽ എത്തിയത്.ഇതിന്റെ ഭാഗമായി ആയൂർ-അഞ്ചൽ- പുനലൂർ റോഡ് പുനരുദ്ധരിക്കാൻ 81കോടി രൂപ അനുവദിച്ചു. ഇത് കൂടാതെ 223 കോടി രൂപ ചെലവഴിച്ച് പുനലൂർ-പത്തനാപുരം-കോന്നി റോഡിൻെറ വീതി വർദ്ധപ്പിച്ച് നവീകരിക്കുന്നതിൻെറ പണികളും ആരംഭിച്ചെന്നും മന്ത്രി തുടർന്ന് വ്യക്തമാക്കി.പുനലൂർ നിയോജക മണ്ഡലത്തിലെ എല്ലാ റോഡുകളും പുനരുദ്ധരിക്കാൻ കോടിക്കണക്കിന് രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജു അദ്ധ്യക്ഷ പ്രസംഗത്തിൽ അനുമോദിച്ചു.