uniod
വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ സമിതി ജില്ലാ സെക്രട്ടറിയും ഊന്നിൻമൂട് യൂണിറ്റ് പ്രസിഡന്റുമായ ബി. പ്രേമാനന്ദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാന സർക്കാരിന്റെ വ്യാപാരദ്രോഹ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ നടത്തി. ഊന്നിൻമൂട് ജംഗ്ഷനിൽ നടന്ന പ്രതിഷേധം സമിതി ജില്ലാ സെക്രട്ടറിയും കൊട്ടിയം മേഖലാ പ്രസിഡന്റും ഊന്നിൻമൂട് യൂണിറ്റ് പ്രസിഡന്റുമായ ബി. പ്രേമാനന്ദ് ഉദ്‌ഘാടനം ചെയ്തു.

യൂണിറ്റ് ജനറൽ സെക്രട്ടറി ബിനു ചാറ്റർജി, സെക്രട്ടറി തുളസീധരൻ, വൈസ് പ്രസിഡന്റ് അജിത് കുമാർ, അലോഷ്യസ്, കുമാർ, ജയലാൽ, സുരേഷ് കുമാർ, ബിനോയി ലാൽ, വിനോദ്, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.