കൊല്ലം: തഴവയിൽ കാൻസർ രോഗി കൊവിഡ് ബാധിച്ച് മരിച്ചു. തഴവ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുമ്പഴയിൽ ജി. ദിവാകരനാണ് (60) മരിച്ചത്. കീമോതെറാപ്പിയിലായിരുന്ന ദിവാകരന് കഴിഞ്ഞമാസം 26 നാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആർ.ടി.പി.സി.ആർ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ അടുത്തദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ദിവാകരൻ അവിടെ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. തഴവ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാരിയത്ത്, പാലിയേറ്റീവ് പ്രവർത്തകനായ കോട്ടയം രാജു എന്നിവരുടെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ദീഷ്മ, ദിനു. മരുമകൻ: പ്രതാബ് ചന്ദ്രൻ.