vyapari
പത്തനാപുരത്ത് വ്യാപാരികളുടെ പ്രതിഷേധം

പത്തനാപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പത്തനാപുരം മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ ഇപ്പോൾ തുടരുന്ന കണ്ടെയ്ൻമെന്റ് സോൺ രീതികൾ മാറ്റി മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ നടപ്പിലാക്കുക, കേരളത്തിൽ എല്ലാ സ്ഥലത്തും കടകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഒരേ മാനദണ്ഡം സ്വീകരിക്കുക, . സെക്ടറൽ മജിസ്ട്രേറ്റുമാരുടെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, 2017 ൽ ജി.എസ്.ടി നടപ്പിലാക്കിയ കാലത്തെ ക്രമക്കേടുകൾ ആരോപിച്ച് വ്യാപാരികൾക്ക് നൽകിവരുന്ന കുടിശിക നോട്ടീസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പത്തനാപുരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജോ കെ. എബ്രഹാം, സെക്രറട്ടറി ഹാജി എം.റഷീദ്, ട്രഷറർ എം.മുഹമ്മദാലി വൈസ് പ്രസിഡന്റുമാരായ അഖിൽ മജീദ്, വിജയഭാനു, രക്ഷാധികാരി ഇ.രാജാൻ, യൂത്ത് വിംഗ് ഭാരവാഹികൾ യൂണിറ്റ് സെക്രട്ടറി ബി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.