കൊല്ലം : തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിലെ കൃഷി ഭവന്റെ കേരഗ്രാമം രണ്ടാം ഘട്ടം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുലോചന നിർവഹിച്ചു. തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജകുമാരി അദ്ധ്യക്ഷത വഹിച്ചു. കേരസമിതി സെക്രട്ടറി ആർ. പ്രസന്നൻ, കേരസമിതി പ്രസിഡന്റ് ബിനു പി. ജോൺ, കൃഷി ഓഫീസർ എസ്.എസ്. കൃഷ്ണ, വാർഡ് മെമ്പർമാർ, കേരസമിതി കൺവീനർ തുടങ്ങിയവർ പങ്കെടുത്തു.