 
കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്ത് ചേരിക്കോണം വാർഡംഗം സുനിത്ദാസിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വികസനരേഖ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പാർട്ടി പ്രവർത്തക യശോദയ്ക്ക് നൽകി പ്രകാശന കർമ്മം നിർവഹിച്ചു.
ബി.ജെ.പി വാർഡ് കൺവീനർ എൽ.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ, പട്ടികജാതി മോർച്ച ജില്ാല പ്രസിഡന്റ് നെടുമ്പന ശിവൻ, ജില്ലാ സെക്രട്ടറി ബോബൻ, വിജയകുമാർ, രഞ്ജിത്ത്, വി.ജി. വിനോദ്, പുതുച്ചിറ ബൈജു, ജനറൽ സെക്രട്ടറി വിജയകുമാർ, സനൽകുമാർ, ജിതിൻ തുടങ്ങിയവർ സംസാരിച്ചു. സുനിത്ദാസ് നന്ദി പറഞ്ഞു.