കരുനാഗപ്പള്ളി: കുലശേഖരപുരം കോട്ടയ്ക്കുപുറം 2-ം വാർഡിൽ 29-ം നമ്പർ അങ്കണവാടിക്ക് ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സീമാചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജുമൈലത്ത് ബീവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായി സുഭാഷ്, അലാവുദ്ദീൻ, അസിന്റന്റ് എൻജിനീയർ എ.എസ്.മൻസൂർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലീമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പറുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.